ഉംറ തീർഥാടക മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു

0
138

കാഞ്ഞിരപ്പള്ളി: ഉംറയ്ക്കു പോയ വീട്ടമ്മ മദീനയിൽ കുഴഞ്ഞുവീണു മരിച്ചു. പാറയ്ക്കൽ അനൂപ് എ.ലത്തീഫിന്റെ (ഡപ്യൂട്ടി തഹസിൽദാർ) ഭാര്യ ഹസീന അനൂപ് (48) ആണു മരിച്ചത്. ഇന്നലെ പുലർച്ചെയാണു സംഭവം.

24ന് ആണ് ഇവർ കുടുംബസമേതം ഉംറ തീർഥാടനത്തിനായി പുറപ്പെട്ടത്. കബറടക്കം മദീനയിൽ നടത്തി. പന്തളം മങ്ങാരം ആശാരിഅയ്യത്ത് കുടുംബാംഗമാണ്. മക്കൾ: അൽഫിയ, ഹലീമ (മരിയൻ കോളജ് കുട്ടിക്കാനം).