യുക്രെയ്നു നേരെ റഷ്യയുടെ മിസൈൽ ആക്രമണം, ഒരു മരണം

0
101

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ റഷ്യ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിൽ 47 വയസ്സുള്ള ഒരു വനിത കൊല്ലപ്പെട്ടു. 2 കുട്ടികളടക്കം 22 പേർക്ക് പരുക്കേറ്റു. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്ൻ– യുഎസ് ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് റഷ്യയുടെ ആക്രമണം. ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്ഫോടനങ്ങൾ നടന്നു.

അഞ്ഞൂറിലേറെ ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതി നിലയങ്ങൾ തകർത്തതിനാൽ പല ജില്ലകളും ഇരുട്ടിലായി.

ഇന്ന് ഫ്ലോറിഡയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ സെലെൻസ്കി പുറപ്പെട്ടതിനു പിന്നാലെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താൽപര്യമില്ലെന്നതിന്റെ തെളിവാണ് പുതിയ ആക്രമണമെന്ന് സെലെൻസ്കി ആരോപിച്ചു.