പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്തിനു സമീപം ലക്കിടിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാതാവും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ആദിശ്രീ (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ശരണ്യയും ആദിശ്രീയും തല്‍ക്ഷണം മരിച്ചു. തിരുവില്വാമലയിലെ വീട്ടില്‍നിന്ന് ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്കു പോകുകയായിരുന്നു ശരണ്യയും ആദിശ്രീയും.





