മലയാളി സാമൂഹിക പ്രവർത്തകൻ സഊദിയിലെ ദമാമിൽ മരിച്ചു

0
143

അൽഖോബാർ: മലയാളി സാമൂഹികപ്രവർത്തകൻ ദമാമിൽ നിര്യാതനായി. കൊല്ലം കണ്ണനല്ലൂർ ചെറുകുളത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സിദ്ദീഖ് (48) ആണ് മരിച്ചത്.

മൂന്നു വർഷമായി ദമാമിൽ എൽ ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്യുന്നു. ജീവകാരുണ്യ രംഗത്ത് സജീവ പ്രവർത്തകനായിരുന്നു. നന്മ ചരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ, നൻമ സഊദി കമ്മിറ്റിയുടെ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: സഫരിയ്യ. മക്കൾ: ഹലാ സിദ്ദീഖ്, തമന്ന സിദ്ദീഖ്, അലൻ മുഹമ്മദ്. മാതാവ്: ആരിഫാ ബീവി.

സഹോദരൻ: സി.കെ. സിയാദ്. റാക്ക അൽ സലാമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകും. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ ദമാം കെ.എം.സി.സി വെൽഫെയർ കമ്മിറ്റിയാണ് നടത്തുന്നത്.