രണ്ട് രാഷ്ട്ര നേതാക്കൾ, ഉയര വ്യത്യാസം അര മീറ്ററിലധികം”…. വൈറലായി വീഡിയോ

0
221

ഇന്റർനാഷണൽ ഡസ്ക്: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ് മെലോണിയും മൊസാംബിക്കൻ പ്രസിഡന്റ് ഡാനിയേൽ ചാപ്പെക്കോയൻസും തമ്മിലുള്ള ഉയര വ്യത്യാസം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചക്ക് തിരികൊളുത്തി. ഇരുവരും തമ്മിലുള്ള നീള വ്യത്യാസമാണ് ചർച്ചയായത്. ഒരു ഔദ്യോഗിക പരിപാടിക്കിടെ എടുത്ത ഫോട്ടോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ പിന്നെ ഇതായിരുന്നു ചൂടേറിയ ചർച്ച.

ഉയര വ്യത്യാസം

റോമിൽ എൽ ചാപ്പോയുടെ സ്വീകരണത്തിന്റെ വീഡിയോയിലാണ് ഉയരത്തിൽ ഏറെ വ്യക്തമായ വ്യത്യാസം വ്യക്തമാകുന്നത്. മെലോണി ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് അത്ഭുതം പ്രകടമായി. ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുമ്പോൾ ഒരാൾ മുകളിലേക്കും മറ്റെയാൾ താഴേക്കും നോക്കിയാൽ മാത്രമാണ് പരസ്പരം മുഖം കാണാനാകുക. അത്രക് നീളത്തിൽ വ്യത്യാസം കാണാനാകും.

മൊസാംബിക്കൻ പ്രസിഡന്റ്

48 കാരനായ മൊസാംബിക്കൻ പ്രസിഡന്റിന് ഏകദേശം 2.04 മീറ്റർ ഉയരമുണ്ട്, അതേസമയം ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് 1.58 മീറ്റർ മാത്രമാണ് ഉയരം.

ഫോട്ടോയെടുക്കാൻ ബുദ്ധിമുട്ടി ന്യൂസ്‌ ഫോട്ടോ ഗ്രാഫർമാർ

രണ്ട് നേതാക്കളുടെയും ഫോട്ടോകൾ ഒറ്റ ഫ്രെയിമിൽ പകർത്താൻ ശ്രമിക്കുന്നതിൽ മാധ്യമപ്രവർത്തകർക്ക് വ്യക്തമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു, ചിലർ കുനിയേണ്ടിവന്നു, മറ്റുള്ളവർ ചിത്രമെടുക്കാൻ നിലത്ത് കിടക്കാൻ ശ്രമിച്ചു.