റിയാദിലെ ആദ്യകാല പ്രവാസി കോഴിക്കോട് സ്വദേശി നിര്യാതനായി

0
35

കോഴിക്കോട്: ഒജിന്റകം ഉസ്‍മാൻ കോയ (ഒജി ഉസ്മാൻ, എക്സ് റിയാദ് – 81) കുറ്റിച്ചിറ നടുവിലകം കോമ്പൗണ്ടിൽ ‘ഹർഹാന’ വസതിൽ അന്തരിച്ചു. പരേതരായ ഇടിയാനം വീട് ഉമ്മർ കോയയുടെയും ഒജിന്റകം ഇമ്പിച്ചായിഷബിയുടെയും മകനാണ്.

ഭാര്യ: നടുവിലകം ഫാത്തിമ (ബീവി). മക്കൾ: ഉമ്മർ (ഒജി എന്റെർപ്രൈസസ്സ്‌), ആയിഷ ഫിറാന, ആമിന ദിയാന. മരുമക്കൾ: പൊന്മാനിച്ചിന്റകം റസാഖ്, ചെറിയകം ഷമീം, പുതിയ പള്ളിക്കണ്ടി ആയിഷ. സഹോദരങ്ങൾ: ഒ ബഷീർ, ഖദീശബി, ഇമ്പിച്ചാമിനബി, ഇമ്പിച്ചി ഫാത്തിമ്മബി, പരേതരായ അഹ്‌മദ് കോയ, അബ്ദുൽ ഗഫൂർ, കുട്ടിബി.

റിയാദിലെ ആദ്യ കാല പ്രവാസിയായിരുന്ന ഇദ്ദേഹം കോഴിക്കോട്ട് ക്കാരുടെ എല്ലാവർക്കും ഏത് സമയത്തും ഓടി നടക്കുന്ന നല്ല ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. കോഴിക്കോട്ടെ തെക്കേപ്പുറം കൂട്ടായ്മ റിയാദ് സംഗമം സ്ഥാപകരിൽ പ്രാധാന പ്രവര്‍ത്തകനുമായിരുന്നു.

✍️ റിപ്പോർട്ട്: യുനസ് പരപ്പിൽ