ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ കെഎസ്ആർടിസിയിൽ തർക്കം; അനുകൂലിച്ചും പ്രതികൂലിച്ചും യാത്രക്കാർ

0
94

പത്തനംതിട്ട: ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ കെഎസ്ആർടിസിയിൽ തർക്കം. തിരുവനന്തപുരം-തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണ് പ്രതിഷേധമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖർ ആണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. പിന്നാലെ ഭൂരിഭാഗം യാത്രക്കാരും തന്നെ അനുകൂലിച്ചു. എന്നും തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നെന്നും യാത്രക്കാരി പറഞ്ഞു.

ദിലീപിൻ്റെ ‘ഈ പറക്കും തളിക’യാണ് ബസിൽ പ്രദർശിപ്പിച്ചത്. എന്നാൽ ബസിലുണ്ടായിരുന്ന ഭൂരിപക്ഷം ആളുകൾക്കും ആ സിനിമ കാണാൻ താൽപ്പര്യമില്ലായിരുന്നു എന്നും, കണ്ടക്ടറോട് കാര്യം പറഞ്ഞപ്പോൾ വിസമ്മതിക്കുകയാണ് ചെയ്തതെന്നും, യാത്രക്കാരി ലക്ഷ്മി പറഞ്ഞു.

യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തുവെന്നും പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കോടതി വിധി വന്നതല്ലേയെന്നും, ക്ലീൻചിറ്റ് നൽകിയതല്ലേയെന്നും ചിലർ വാദങ്ങൾ ഉന്നയിച്ചു. പിന്നീട് ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തെ തുടർന്ന് ടിവി ഓഫ് ചെയ്യാൻ കണ്ടക്ടർ നിർബന്ധിതനായെന്നും ലക്ഷ്മി പറഞ്ഞു.