ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക്. ഇപ്പോള്‍ പ്ലാനുകളെക്കുറിച്ചും നിരക്കുകളെക്കുറിച്ചുമൊക്കെയാണ് പ്രധാനചര്‍ച്ച. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് മസ്‌ക് തന്നെ സ്റ്റാര്‍ലിങ്കിന്റെ പ്ലാനിനെക്കുറിച്ചും വരിസംഖ്യയെക്കുറിച്ചും ഒക്കെ വ്യക്തമാക്കിയിരിക്കുകയാണ്.
സാറ്റലൈറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സേവനത്തിന് മാസം 8600രൂപയാണ് വില. പുതിയ സബ്‌സ്‌ക്രൈബേഴ്‌സിന് 34,000 രൂപയ്ക്ക് ഹാര്‍ഡ്‌വെയര്‍ കിറ്റടക്കം സ്വന്തമാക്കാനും സാധിക്കുമെന്നാണ് മസ്‌ക് പറയുന്നത്.
ആപ്പിൾ ഫോൾഡബിളും സിം സ്ലോട്ട് ഒഴിവാക്കുമെന്ന് സൂചന
റെസിഡന്‍ഷ്യല്‍ പ്ലാനുകള്‍ക്ക് 30 ദിവസത്തെ ട്രയല്‍ പീരിഡും നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല പ്ലാനുകള്‍ എടുക്കുന്നതിന് മുമ്പ് 30 ദിവസത്തെ ട്രയല്‍ (അണ്‍ലിമിറ്റഡ് ഡാറ്റ) അടുത്തതിന് ശേഷം ദീര്‍ഘകാല പ്ലാനുകളിലേക്ക് ആവശ്യമെങ്കില്‍ മാത്രം കടക്കാവുന്നതാണ്.
അതേസമയം സ്റ്റാര്‍ലിങ്ക് ഇപ്പോഴും സര്‍ക്കാരില്‍ നിന്നുള്ള പൂര്‍ണ അനുമതിക്കായി കാത്തിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതും ഡാറ്റാ പ്രതിസന്ധി ഉണ്ടാവില്ലെന്നതുമൊക്കെയാണ് സ്റ്റാര്‍ലിങ്ക് മുന്നോട്ട് വയ്ക്കുന്ന ഫീച്ചറുകളില്‍ ചിലത്.
വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുമ്പോള്‍ എത്ര നിരക്ക് വരുമെന്നതിനെക്കുറിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സ്റ്റാര്‍ലിങ്ക് വെബ്‌സൈറ്റിലാണ് നിരക്ക് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിരക്കില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബര്‍ അവസാനത്തോടെ സ്റ്റാര്‍ലിങ്ക് ബെംഗളൂരുവില്‍ നാല് പദവികളില്‍ ജീവനക്കാരെ എടുത്തിരുന്നു. പേയ്‌മെന്റ് മാനേജര്‍, അക്കൗണ്ടിംഗ് മാനേജര്‍, സീനിയര്‍ ട്രഷറി അനലിസ്റ്റ്, ടാക്‌സ് മാനേജര്‍ എന്നിങ്ങനെയുള്ള പദവികളിലേക്കാണ് ആളുകളെ എടുത്തത്. ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായുള്ള മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ജോലികളും ചെയ്തു വരുന്നുണ്ട് മസ്‌ക്.





