മസ്‌കത്ത്: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കിതച്ചപ്പോള്‍ റിയാലുമായുള്ള വിനിമയ നിരക്ക് കുതിച്ചുയര്‍ന്നു. ഒരു ഒമാനി റിയാലിന് 233 രൂപയാണ് ഇന്നലെ ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിനിമിയ നിരക്കാണിത്.
മുമ്പെങ്ങും ലഭിച്ചിട്ടില്ലാത്ത ഉയര്‍ന്ന തുക ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കാനുള്ള ശ്രമത്തിലാണ് പ്രവാസി സമൂഹം. മാസത്തിന്റെ ആദ്യത്തില്‍ ശമ്പള ദിനത്തില്‍ ഉയര്‍ന്ന തുക ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍.
