മുഴുവൻ എയർബസ് എ320 വിമാനങ്ങളിലും സുരക്ഷാ പരിശോധനകളും അറ്റകുറ്റപ്പണികളും നടത്താൻ നിർദ്ദേശം നൽകി

0
73

അബുദാബി: യുഎഇ വിമാന കമ്പനികളുടെ കൈവശമുള്ള മുഴുവൻ എയർബസ് എ320 വിമാനങ്ങളിലും സുരക്ഷാ പരിശോധനകളും അറ്റകുറ്റപ്പണികളും നടന്നുവരികയാണെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനങ്ങൾ സുരക്ഷിതവും സഞ്ചാര യോഗ്യവുമാണെന്ന് ഉറപ്പാക്കാനാണിത്.

ആഗോള തലത്തിൽ 6000 ജെറ്റുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ എയർബസ് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. ഇത്തിഹാദ് എയർവേയ്‌സ്, എയർ അറേബ്യ എന്നീ വിമാന കമ്പനികളിലായി മൊത്തം 106 എ320 വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിവരുന്നു.