ജുബൈൽ: സഊദി കിഴക്കൻ പ്രവശ്യയിലെ പ്രവാസി കലാകാരികൾക്കും കലാകാരന്മാർക്കും അവരുടെ മക്കൾക്കും കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രതിമാസ വേദി ഒരുക്കികൊടുക്കുന്ന കൂട്ടായ്മയായ വോയിസ് ഓഫ് ജുബൈൽ ഒൻപതാം വാർഷികം ആഘോഷിച്ചു. ഒമ്പതു വർഷങ്ങൾക്കു മുമ്പ് ഇരുപതോളം കുടുംബങ്ങളുമായി റോബിൻസൺ നാടാർ, സരിത ദമ്പതികളുടെ നേതൃത്വത്തിൽ ആരംഭിച്ച വോയിസ് ഓഫ് ജുബൈലിൽ ഇന്ന് 80ൽ പരം കുടുംബങ്ങൾ സ്ഥിരമായി പങ്കെടുക്കുന്നു.
2025 മുതൽ ബെൻസൺ സാമുവൽ, മഞ്ചു ബെൻസൺ, ദിനു ജോസ്, അമ്പിളി ദിനു, നീതു രാജേഷ്, ധന്യ ഫെബിൻ, മഹേഷ് വിനായക്, എന്നിവരുടെ നേതൃത്വത്തിൽ പ്രതിമാസ പ്രോഗ്രാമുകളും നടന്നു വന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മ്യൂസിക് മെമ്മോറിസ് ആൻഡ് മാജിക് എന്ന ലേബലിൽ നടന്ന ഒമ്പതാം വാർഷികാഘോഷങ്ങളിൽ സ്പെഷ്യൽ ഗസ്റ്റ് ആയി ജുബൈൽ മലയാളി സമാജം ഭാരവാഹികൾ പ്രസിഡന്റ് തോമസ് മാമ്മൂടൻ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, വനിതാ വിഭാഗം പ്രസിഡന്റ് ആഷാ ബൈജു എന്നിവർ പങ്കെടുത്തു .
ശബ്‌ദ-പ്രകാശ നിയന്ത്രണം മഹേഷ് വിനായക്, സ്റ്റേജ് നിയന്ത്രണം ദിനു ജോസ്, അമ്പിളി ദിനു എന്നിവരും കൈകാര്യം ചെയ്തു. പ്രോഗ്രം കോർഡിനേറ്റർ മഞ്ചു സംസാരിച്ചു. ബെൻസൺ സ്വാഗതവും നീതു രാജേഷ് നന്ദിയും അർപ്പിച്ചു. ധന്യ ഫെബിൻ,. ബെൻസൻ എന്നിവർ അവതാരകാരമായിരുന്നു അവതാരകരായി.





