ജിദ്ദ: ‘സംഘടനയെ സജ്ജമാക്കാം, തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന ശീർഷകത്തിൽ കഴിഞ്ഞ മൂന്നു മാസമായി ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി നടത്തി വന്ന കാമ്പയിന് ഉജ്ജ്വല സമാപനം. നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ആരവം മുഴങ്ങും മുമ്പേ തന്നെ ജിദ്ദയിലെ കെ എം സി സി പ്രവർത്തകർ തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്
സജ്ജമാണെന്ന് തെളിയിക്കുന്നതായിയിരുന്നു ത്രൈമാസ കാമ്പയിൻ.
മലപ്പുറം ജില്ലയിലെ 16 മണ്ഡലം കമ്മിറ്റികളുടെയും, നൂറോളം പഞ്ചായത്ത് – മുൻസിപ്പൽ കമ്മിറ്റികളുടെയും വനിത വിംഗിൻ്റെയും നേതൃത്വത്തിൽ കാമ്പയിൻ പ്രചാരണ സമ്മേളനങ്ങളിൽ മുസ്ലിം ലീഗിൻ്റെയും, യൂത്ത് ലീഗിന്റെയും, എം എസ് എഫിന്റെയും ദേശീയ സംസ്ഥാന നേതാക്കൾ വരെ പങ്കെടുക്കാനെത്തിയിരുന്നു. ജില്ലക്ക് കീഴിലെ മുഴുവൻ പോഷക ഘടകങ്ങളും സജീവമായി ഇടപെട്ട കാമ്പയിന്റെ സമാപന സംഗമം ‘ഇൻതിഖാബ് -2025’ എന്ന പേരിൽ മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമാപന സംഗമത്തിൽ പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് പതാക ഉയർത്തി. മുഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി. ക്യാമ്പ് സഊദി കെ എം സി സി കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു, മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെയർമാൻ കെ.കെ മുഹമ്മദ് അധ്യക്ഷനായി. സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ പ്രാർത്ഥന നടത്തി. ക്യാമ്പ് ഡയറക്ടർ അഷ്‌റഫ് മുല്ലപ്പള്ളി പ്രമേയം അവതരിപ്പിച്ചു. നിസാം മമ്പാട്, വി. പി അബ്ദുറഹിമാൻ, സി. കെ റസാഖ് മാസ്റ്റർ, എ. കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി എന്നിവര്‍ ആശംസകൾ നേർന്നു. മുഹമ്മദ് യാസിദ് തിരൂർ നന്ദി പറഞ്ഞു.
തടർന്നു നടന്ന സംഘടന – സംഘാടനം സെഷനിൽ മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ എന്‍. കെ ഹഫ്സൽ റഹ്മാൻ മാസ്റ്റർ ക്ലാസ്സെടുത്തു.
ഇടവേളയിൽ മുസ്തഫ മാസ്റ്റർ വേങ്ങരയുടെ ക്ലാസ്സ് ക്യാമ്പ് അംഗങ്ങൾക്ക് ഉന്മേഷമേകി. ഉനൈസ് കരുമ്പിൽ ആമുഖ പ്രഭാഷണവും മജീദ് കള്ളിയിൽ നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന സെഷൻ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, മജീദ് കോട്ടീരി, ഷഫീദ ടീച്ചർ എന്നിവര്‍ ആശംസകൾ നേർന്നു. ത്രൈമാസ ക്യാമ്പയിൻ നാൾവഴികളിലൂടെ എന്ന വിഷയത്തിൽ മുഹമ്മദ് പെരുമ്പിലായി സംസാരിച്ചു. മുസ്തഫ കോഴിശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അബു കട്ടുപ്പാറ സ്വാഗതവും മുസ്തഫ ചെമ്പൻ നന്ദിയും പറഞ്ഞു.
തുടർന്ന് ഇന്റർ നാഷണൽ ട്രെയിനറും മോട്ടിവേറ്ററുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ ക്ലാസ്സെടുത്തു. മാറുന്ന ലോക ക്രമത്തിൽ മനുഷ്യന്റെ സാമൂഹ്യ – രാഷ്ട്രീയ ഇടപെടലുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.നേതൃഗുണങ്ങൾക്കൊപ്പം നീതി ബോധവും തൻ്റെ പെരുമാറ്റത്തിൽ അലിഞ്ഞു ചേരുമ്പോഴാണ് ഏതൊരാളും ലീഡറാവുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജാഫർ അത്താണിക്കൽ നന്ദി പറഞ്ഞു.
തുടര്‍ന്ന് വിവിധ മണ്ഡലം കമ്മിറ്റികൾക്കായി നേതൃ ഉച്ചകോടി, റിപ്പോർട്ട് അവതരണം,
ഫോട്ടോ സെഷൻ, ഉപഹാര വിതരണം എന്നിവയും നടന്നു. നൗഫൽ ഉള്ളാടൻ ആമുഖ പ്രഭാഷണം നടത്തി. ഷിഹാബ് പുളിക്കൽ നിയന്ത്രിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സുൽഫീക്കർ ഒതായി, അൻവാറുൽ ഹഖ് വെട്ടുപ്പാറ, ആബിദ് തയ്യിൽ, സാബിർ പാണക്കാട്, അബ്ദുസമദ് മൂർക്കനാട് , മൂസ പട്ടത്ത്, സലിം മുണ്ടേരി, ഹമീദ് താഴേക്കോട്, അബ്ദുൽ ഫത്താഹ് താനൂർ, മുസ്തഫ തിരൂർ, സമീർ മാങ്ങാട്ടൂർ, റഷീദ് കോഴിക്കോടൻ, ഷമീം അലി വള്ളിക്കുന്ന്, ഇ. വി നാസർ , അൻവർ വണ്ടൂർ, വനിത വിംഗ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് എന്നിവര്‍ റിപ്പോർട്ട് അവതരിപ്പിച്ചു.
സി. വി മെഹബൂബ്, എം. പി ഹംദാൻ ബാബു എന്നിവര്‍ ഓർഗനൈസിംഗ് ടീമിന് നേതൃത്വം നൽകി.
വൈകീട്ട് നടന്ന സമാപന സമ്മേളനം കെ എം സി സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ഡോ.സുലൈമാൻ മേൽപ്പത്തൂർ, എൻ.കെ ഹഫ്സൽ റഹ്മാൻ, ഷാഫി എപ്പിക്കാട്, മുസ്തഫ ബാഖവി ഊരകം, ഷുക്കൂർ സ്വലാഹി എന്നിവർ പ്രസംഗിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ക്യാമ്പ് അവലോകനം നടത്തി. ലത്തീഫ് മുസ്ലിയാരങ്ങാടി, സുബൈർ വട്ടോളി, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, അഷ്റഫ് താഴക്കോട് ആശംസകൾ നേർന്നു സംസാരിച്ചു. ഇല്യാസ് കല്ലിങ്ങൽ സ്വാഗതവും അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.





