സഊദിയിൽ ട്രെയിലർ അപകടം: പ്രവാസിക്ക് ദാരുണാന്ത്യം 

0
150

ദമാം: സഊദിയിൽ ട്രെയിലർ അപകടത്തിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. ആന്ധ്രാ സ്വദേശിയായ വെങ്കിടേഷ് നാങ്കിയാണ് മരണപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിന് സമീപം ജുബൈൽ അബുഹദ്രിയ റോഡിൽ വെച്ചാണ് അപകടം നടന്നത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്

ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന വെങ്കിടേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനായി സാമൂഹ്യ പ്രവർത്തകൻ സലീം ആലപ്പുഴ രംഗത്തുണ്ട്.