83 രാജ്യങ്ങളിലായി 159 സെന്ററുകൾ കൂടി തുറക്കാൻ കരാർ നേടി VFS

0
90

ഇന്ത്യ ഉൾപ്പെടെ 83 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി സ്ലോവാക് റിപ്പബ്ലിക്കിന്റെ വിദേശകാര്യ, യൂറോപ്യൻ കാര്യ മന്ത്രാലയത്തിൽ നിന്ന് അഞ്ച് വർഷത്തെ ആഗോള കരാർ നേടി VFS ഗ്ലോബൽ. ഷോർട്ട്-സ്റ്റേ, ലോംഗ്-സ്റ്റേ വിസകൾ ഉൾപ്പെടെയുള്ള വിസ പ്രോസാസിങ്, വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി ലോകമെമ്പാടും 159 വിസ അപേക്ഷാ കേന്ദ്രങ്ങൾ തുറക്കുന്നതിനും VFS കരാറുകൾ നേടിയിട്ടുണ്ട്.

കരാർ പ്രകാരം, 2026 ജനുവരിയിൽ 41 രാജ്യങ്ങളിലായി 87 പുതിയ കേന്ദ്രങ്ങൾ VFS ഗ്ലോബൽ തുറക്കും, തുടർന്ന് കരാർ കാലയളവിൽ 42 രാജ്യങ്ങളിലായി 72 കേന്ദ്രങ്ങൾ കൂടി തുറക്കും. ഡോക്യുമെന്റ് വെരിഫിക്കേഷൻ, വിവർത്തനം, കൊറിയർ റിട്ടേൺ, പ്രീമിയം ലോഞ്ച് ആക്‌സസ് തുടങ്ങിയ ഓപ്ഷണൽ പ്രീമിയം സേവനങ്ങൾ കമ്പനി അപേക്ഷകർക്ക് വാഗ്ദാനം ചെയ്യും. ഓഫീസുമായി ബന്ധപ്പെടുന്നവർക്ക് സൗകര്യം വർദ്ധിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്,

ഫോമുകൾ ശേഖരിക്കൽ, രേഖകൾ പരിശോധിക്കൽ, ബയോമെട്രിക് എൻറോൾമെന്റ് എന്നിവയുൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ മാത്രമേ VFS ഗ്ലോബലിന്റെ ഉത്തരവാദിത്തങ്ങൾ പരിമിതപ്പെടുത്തിയിട്ടുള്ളൂ. വിസ തീരുമാനങ്ങൾ സ്ലോവാക് റിപ്പബ്ലിക്കിന്റെ എംബസിയിലോ അംഗീകൃത ഷെഞ്ചൻ ബോഡികളിലോ തുടരുമെന്ന് സ്ലോവാക് സർക്കാർ അറിയിച്ചു.

സൂറിച്ചിലും ദുബായിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന VFS ഗ്ലോബൽ 69 സർക്കാരുകൾക്കുള്ള അപേക്ഷാ സേവനങ്ങൾ കൈകാര്യം ചെയ്യുകയും 165 രാജ്യങ്ങളിലായി 3,900-ലധികം കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. 2001 മുതൽ, VFS ഗ്ലോബൽ, CiX സിറ്റിസൺ എക്സ്പീരിയൻസ് എന്നിവയിലൂടെ 514 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ്സ് ചെയ്തിട്ടുണ്ട്.