“കുറഞ്ഞ നിരക്കില്‍ മികച്ച ഉത്പന്നങ്ങള്‍”; ജിദ്ദയിലെ ലുലുവിന്റെ ആദ്യ ലോട്ട് സ്റ്റോര്‍ അല്‍ റവാബിയില്‍ തുറന്നു

0
136

ജിദ്ദ: ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കണ്‍സ്‌പെറ്റ് സ്റ്റോറായ ലോട്ട് സൗദി അറേബ്യയില്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ജിദ്ദയില്‍ ആദ്യ ലോട്ട് സ്റ്റോര്‍ തുറന്നു. അല്‍ റവാബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ലോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. കുറഞ്ഞ നിരക്കില്‍ മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാക്കുകയാണ് ലോട്ട് സ്റ്റോറിലൂടെ ലുലു. കൂടുതല്‍ ഉത്പന്നങ്ങള്‍ക്കും 22 റിയാലില്‍ താഴെ മാത്രമാണ് വില.

38000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലോട്ട് സ്റ്റോറില്‍, വീട്ടുപകരണങ്ങള്‍, കിച്ചന്‍വെയര്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, ബ്യൂട്ടി പ്രൊഡ്ക്ട്‌സ് അടക്കം വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സൗദിയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഹഫര്‍ അല്‍ ബതിന്‍, അല്‍ അഹ്‌സ, സെയ്ഹത്, മലാസ്, റുസെയ്ഫ എന്നിവിടങ്ങളില്‍ ലുലു ലോട്ട് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താകള്‍ക്കായി ബജറ്റ് ഫ്രണ്ടലി ഷോപ്പിങ്ങ് കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലോട്ട് സ്റ്റോറുകള്‍ ലുലു സജീവമാക്കുന്നത്.