വികലാംഗർക്ക് 50% കിഴിവ് പ്രഖ്യാപിച്ച്‌ എയർലൈൻ; പിന്നാലെ ഗൾഫ് വിമാനത്താവളത്തിൽ വൈകല്യം നടിച്ച് വീൽചെയറിൽ നിറഞ്ഞ് ഏഷ്യൻ തൊഴിലാളികൾ, വൈറലായി വീഡിയോ

0
147

വികലാംഗർക്ക് എയർലൈൻ 50% കിഴിവ് പ്രഖ്യാപിച്ചതോടെ വിമാനത്താവളത്തിൽ വൈകല്യം നടിച്ച് വീൽചെയറിൽ നിറഞ്ഞ് ഏഷ്യൻ തൊഴിലാളികൾ. കുവൈത് വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ വൈറലായി.

കുവൈറ്റിലെ നിരവധി ഏഷ്യൻ തൊഴിലാളികളാണ് ഓഫർ ലഭിക്കാനായി വിമാനക്കമ്പനികളെ കബളിപ്പിച്ച് വിമാന ടിക്കറ്റ് കിഴിവ് നേടിയതെങ്ങനെയെന്ന് വെളിപ്പെടുത്തി പ്രാദേശിക മാധ്യമങ്ങൾ വീഡിയോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാര്‍ അടക്കം ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ് തങ്ങളെല്ലാം വികലാംഗരാണെന്ന് വാദിച്ച് കൂട്ടത്തോടെ വീല്‍ചെയറുകളില്‍ എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍ കൗണ്ടറുകള്‍ക്കു മുന്നിലെത്തിയത്.

കുവൈറ്റ് എയർവേയ്‌സ് വികലാംഗർക്ക് വിമാന ടിക്കറ്റുകളിൽ 50% കിഴിവ് പ്രഖ്യാപിച്ചതിന് ശേഷം, നടക്കാൻ കഴിയില്ലെന്ന് നടിച്ചാണ് തൊഴിലാളികൾ പൊതുജനങ്ങളെ എങ്ങനെ വഞ്ചിക്കുന്നുവെന്ന് കാണിക്കാനായി കുവൈറ്റിലെ വിമാനത്താവളത്തിൽ ഒരു കുവൈറ്റ് പൗരൻ വീഡിയോ ചിത്രീകരിച്ചതെന്ന് വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

വീൽചെയറുകളിൽ ഇരിക്കുന്ന നിരവധി ആളുകളെ കണ്ട് കുവൈറ്റ് പൗരൻ അത്ഭുതപ്പെട്ടു, ഈ ആളുകളെല്ലാം ഒറ്റ യാത്രയിൽ വികലാംഗരാകുന്നത് ന്യായമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.