തിരുവനന്തപുരം സ്വദേശി റിയാദിൽ താമസസ്ഥലത്ത് അന്തരിച്ചു

0
255

റിയാദ്: തിരുവനന്തപുരം വർക്കല സ്വദേശി റിയാദിൽ താമസസ്ഥലത്ത് മരണപെട്ടു. വർക്കല ചിലക്കൂർ സബീന മൻസിലിൽ ഷബീർ അബ്ദുൽ ഖാദർ നജാഹിയാണു മരണപ്പെട്ടത്. റിയാദിലെ റബുവയിൽ ഇന്ന് പുലർച്ചെയായിരുന്നു മരണം. ദീർഘകാലമായി റിയാദിലുള്ള ഷബീർ സാമൂഹിക പ്രവർത്തങ്ങളിൽ സജീവമായിരുന്നു.

മരണാനുബന്ധനടപടി ക്രമങ്ങൾ ഐസിഎഫ് സാന്ത്വനം ടീമിൻറെ നേതൃത്വത്തിൽ നടന്നു വരുന്നു.
പിതാവ് തുഫൈൽ എ കെ, മാതാവ്: അസീമാ ബീവി, ഭാര്യ: അൻസി എൻ, നാലു വയസ്സുള്ള ഒരു മകനുണ്ട്.