ദുബായ്: മനുഷ്യരെ വഹിച്ചുള്ള എയർ ടാക്സി പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി ദുബായ്. അടുത്ത വർഷം വ്യാവസായിക അടിസ്ഥാനത്തിൽ സേവനം തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു മർഗാമിൽമിന്ന് ദുബായ് അൽമക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് പരീക്ഷണ പറക്കൽ നടത്തിയത്.
320 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന എയർ ടാക്സി വരുന്നതോടെ നിമിഷനേരംകൊണ്ട് ലക്ഷ്യത്തിലെത്താം. ദുബായിലെ ആദ്യത്തെ വെർട്ടിപോർട് ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം പുരോഗമിക്കുകയാണ്. 4 നിലകളിലായി 3100 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന വെർട്ടിപോർട് സ്റ്റേഷൻ കെട്ടിടത്തിൽ പാർക്കിങ് സൗകര്യവുമുണ്ടാകും.





