പ്രവാസിക്ക് ക്രൂരമര്‍ദ്ദനം; സംഘം ചേര്‍ന്ന് അക്രമിക്കുന്ന, ദൃശ്യങ്ങള്‍ പുറത്ത്

0
208

മലപ്പുറം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വാഹനം കയറ്റി കൊല്ലാന്‍ ശ്രമമെന്ന് പരാതി. ഒതുക്കുങ്ങലില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി മുനീറിന്റെ മകന്‍ ഹാനിഷി(24)നാണ് ക്രൂര മര്‍ദ്ദനമേറ്റത്.

ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടതിനായിരുന്നു മര്‍ദനം. പത്തിലധികം ആളുകള്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. ശേഷം അവരോടിച്ചിരുന്ന വാഹനം ശരീരത്തിലുടെ കയറ്റിയെന്നാണ് കൂടെയുള്ള ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഹാനിഷിന്റെ വാരിയെല്ലിനും കഴുത്തിനും പൊട്ടലേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഹാനിഷ് കോട്ടയ്ക്കലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.