- മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് ഹാളിലാണ് അവസാന വിസിൽ മുഴങ്ങിയതിന് ശേഷം അടിപിടിയിൽ കലാശിച്ചത്
മദീന: അൽ ഉലയും അൽ അഹ്‌ലി ടീമുകളും തമ്മിലുള്ള ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിൽ അടിപിടി. കളിക്കിടെ കളിക്കാർ തമ്മിൽ അക്രമാസക്തമായ പോരാട്ടമാണ് നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രണ്ട് ടീമുകളിലെയും കളിക്കാർ തമ്മിൽ തർക്കം ശക്തമാകുകയും കളിക്കാർ തമ്മിൽ കയ്യാങ്കളി ആയതോടെ പരസ്പരം പഞ്ചുകളും കിക്കുകളും അങ്ങോട്ടുമിങ്ങോട്ടും കൊടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. ഏഴാം റൗണ്ട് മത്സരങ്ങളുടെ ഭാഗമായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് ഹാളിലാണ് മത്സരം നടന്നിരുന്നത്.
ഫൈനൽ വിസിൽ മുഴങ്ങിയതിന് ശേഷം ഇരു ടീമുകളിലെയും കളിക്കാർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി. അവസാനം സംപ്രക്ഷേപണം നിർത്തലാക്കുകയായിരുന്നു.
അൽ അഹ്‌ലിയും അൽ-ഉല ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് തിങ്കളാഴ്ച അൽ-അഹ്‌ലി, അൽ-ഉല മത്സരത്തിൽ നടന്ന ആക്രമണാത്മക സംഭവങ്ങളെക്കുറിച്ച് ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷനിൽ നിന്ന് അടിയന്തര പ്രസ്താവന പ്രതീക്ഷിക്കുന്നുവെന്ന് സ്‌പോർട്‌സ് ജേണലിസ്റ്റ് വലീദ് അൽ-ഫരാജ് അഭിപ്രായപ്പെട്ടു.
തീരുമാനങ്ങൾ പുറപ്പെടുവിക്കുന്നത് ഇത് ആവർത്തിക്കാൻ ചിന്തിക്കുന്ന ഏതൊരാൾക്കും മറക്കാനാവാത്ത പാഠമായി ഓർമയിൽ നിൽക്കുന്ന തരത്തിൽ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏഴാം റൗണ്ട് മത്സരങ്ങളുടെ ഭാഗമായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് ഹാളിലാണ് അവസാന വിസിൽ മുഴങ്ങിയതിന് ശേഷം അടിപിടിയിൽ കലാശിച്ചത്.





