മലയാളിയായ കോളേജ് അധ്യാപകന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

0
171

മസ്‌കത്ത്: ഒമാനില്‍ മലയാളിയായ കോളേജ് അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുസന്ന കോളജ് ഓഫ് ടെക്‌നോളജി അധ്യാപകനായ കണ്ണൂര്‍ ആലക്കോട് ടൗണില്‍ പെരുനിലം റോഡ് ജങ്ഷനിലെ അരശേരില്‍ അനീഷ് മാത്യുവിനെ (50) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീര്‍ഘകാലമായി ഒമാനിലുള്ള അനീഷ് ഒരുമാസം മുമ്പാണ് നാട്ടില്‍പോയി മടങ്ങിയെത്തിയത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ആലക്കോട്ടെ ആദ്യകാല ഡോക്ടറും ഫാര്‍മസി ഉടമയും മദ്യനിരോധന സമിതി സംസ്ഥാന നേതാവും നാടകനടനുമായിരുന്ന പരേതനായ അരശേരില്‍ മാത്യുവിന്റെ മകനാണ്. മാതാവ്: മണിപ്പാറ ആശാരിപ്പറമ്പില്‍ മേരി. ഭാര്യ: ഒടുവള്ളി പയ്യനാട്ട് കുടുംബാംഗം അനീഷ. മക്കള്‍: വിദ്യാര്‍ഥികളായ അമീഷ, അഭിഷേക് മക്കളാണ്. സഹോദരങ്ങള്‍: അഭിലാഷ് (ഖത്തര്‍), ആശ അനൂപ് (ലണ്ടന്‍).