മദ്യലഹരിയിലായിരുന്ന എൻജിനീയർ ഓടിച്ച കാറിടിച്ചു: 5 കാൽനടയാത്രക്കാർ മരിച്ചു

0
140

ആഗ്ര: മദ്യലഹരിയിലായിരുന്ന എൻജിനീയർ ഓടിച്ച കാറിടിച്ച് 5 കാൽനടയാത്രക്കാർ മരിച്ചു. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്‌ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനവും കണ്ടുകെട്ടി.

നോയിഡയിലെ സ്വകാര്യകമ്പനിയിൽ എൻജിനീയറായ ഇയാൾ ദീപാവലി അവധിക്കു നാട്ടിലെത്തിയതാണ്. രക്തപരിശോധനയിൽ ലഹരിയുടെ സാന്നിധ്യം തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അമിത വേഗത്തിലെത്തിയ കാർ ഡിവൈഡറിൽ കയറിയശേഷം കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഇടിയേറ്റ 7 പേരിൽ 5 പേരും ആശുപത്രിയിലെത്തിയപ്പോഴേക്ക് മരിച്ചു. 2 പേർ ചികിത്സയിലാണ്.