ടോക്യോ: ജപ്പാനിലെ കിഴക്കൻ കടലിന് അഭിമുഖമായി ദക്ഷിണ കൊറിയ പത്ത് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ദക്ഷിണ കൊറിയയും യുഎസും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക പ്രകടനത്തിൻ്റെ ഭാഗമായാണ് മിസൈലുകൾ പരീക്ഷിച്ചത്.
പ്യോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സുനാനിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്നും അവ 350 കിലോ മീറ്റർ ദൂരം വരെ പറന്നതായും ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് സ്റ്റാഫ് പറഞ്ഞു.
മിസൈലുകൾ തങ്ങളുടെ സുപ്രധാന സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് വീണതെന്നും വിമാനങ്ങൾക്കോ കപ്പലുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജപ്പാൻ പ്രതിരോധ മന്ത്രി ഷിഞ്ജിരോ കൊയ്സുമി അറിയിച്ചു.
ഈ വർഷം മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നത്. മധ്യേഷ്യയിൽ സംഘർഷങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം.
