റിയാദ്: റോബട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ ആദ്യമായി വിജയകരമായി പൂർത്തിയാക്കിയതായി സൗദി റിയാദിലെ കിങ് ഫൈസൽ സ്പെഷ്യൽറ്റി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം 68 വയസ്സുകാരന് 24 മണിക്കൂറിനകം ആശുപത്രി വിടാൻ കഴിഞ്ഞു.
കടുത്ത തലവേദനയെ തുടർന്നാണ് ചികിത്സ തേടിയത്. പരിശോധനയിൽ തലച്ചോറിൽ മുഴ കണ്ടെത്തി. ഒരു മണിക്കൂർ മാത്രമാണു ശസ്ത്രക്രിയയ്ക്കു വേണ്ടിവന്നതെന്നും കൃത്യതയും നിയന്ത്രണവും ഉറപ്പാക്കാൻ കഴിഞ്ഞെന്നും ഡോ. ഹമൂദ് അൽ ദഹാഷ് പറഞ്ഞു.