തമിഴ്‌നാട്ടില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം; നാല് പേര്‍ മരിച്ചു

0
8

തമിഴ്‌നാട്ടില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് നാല് മരണം. ചെന്നൈ ആവഡിയില്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും കത്തിനശിച്ചു.

മരിച്ചവരില്‍ സുനില്‍ പ്രകാശ്, യാസിന്‍ എന്നിവരെ തിരിച്ചറിഞ്ഞു. ദീപാവലിയുമായി ബന്ധപ്പെട്ട് വില്‍ക്കുന്നതിനാണ് ഇവര്‍ പടക്ക നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റി. വീട്ടില്‍ അനധികൃതമായി പടക്ക നിര്‍മാണവും സ്‌ഫോടക വസ്തുക്കളും നിര്‍മിച്ചിരുന്നതായി പൊലീസ് പറഞ്ഞു.