പത്തനംതിട്ട: പത്തനംതിട്ട റാന്നി സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ലഹരിക്കടത്ത് കേസിലെ പ്രതികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
റാന്നി സ്റ്റേഷനിലെ സിപിഒ മുബാറക്കിനെതിരെയാണ് എസ്പിയുടെ നടപടി. ലഹരിവേട്ടയ്ക്കുള്ള ഡാൻസാഫ് ടീമിൽ അംഗമാണ് മുബാറക്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.