യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ താന്‍ മിടുക്കനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സമാധാന ശ്രമങ്ങള്‍ നൊബേല്‍ ആഗ്രഹിച്ചിട്ടല്ല. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിച്ചതിനാല്‍ തന്റെ അടുത്ത ലക്ഷ്യം അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ പ്രശ്‌ന പരിഹാരമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കാന്‍ തീരുവ ഭീഷണികള്‍ സഹായിച്ചുവെന്ന സ്ഥിരം അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു. തന്റെ നയതന്ത്ര ഇടപെടലുകള്‍ അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല. ജീവന്‍ രക്ഷിക്കുകയാണ് ലക്ഷ്യം.
ഗാസയില്‍ യുദ്ധം അവസാനിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ധാരണ താന്‍ അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം അവസാനിപ്പിച്ച യുദ്ധമാണ്. തന്റെ ആദ്യ ഇസ്രായേല്‍, ഈജിപ്ത് സന്ദര്‍ശനം വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിലും ഗാസയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും പ്രാദേശിക സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.