സർക്കാർ ജോലി നഷ്ടമായത് ഒരൊറ്റ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാൽ, അവസാനനിമിഷം ജോലി നഷ്ടമായതിന്റെ സങ്കടഭാരത്തില്‍ റുഖിയ

0
94

മലപ്പുറം: യു.പി.എസ്.ടി മലപ്പുറം ജില്ലറാങ്ക് ലിസ്റ്റ് റദ്ദായ പ്പോള്‍ അര്‍ഹത ഉണ്ടായിട്ടും നിയമനം ലഭിക്കാതെ പോയതിന്റെ സങ്കട ഭാരത്തില്‍ റുഖിയ. 2022 ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന മലപ്പുറം യുപിഎസ്ടി ലിസ്റ്റിന്റെ കാലാവധി 2025 ഒക്ടോബര്‍ ഒമ്പതിനാണ് അവസാനിച്ചത്.

മലപ്പുറം ഡി.ഡി.ഇയുടെ കാര്യാലയത്തില്‍നിന്നും നിയമാനുസൃതം നേരിട്ടുള്ള നിയമനത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉണ്ടായ അനാസ്ഥ കാരണമാണ് അര്‍ഹതയുള്ള ജോലി ഐക്കരപ്പടി പുത്തുപ്പാടത്തെ എടക്കാട് പൊറ്റമ്മല്‍ സ്വദേശിയായ റുഖിയക്ക് നഷ്ടമായത്. അവിവാഹിതയായ റുഖിയക്ക് പ്രായപരിധി മൂലം ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാനും സാധിക്കില്ല.

ഭിന്നശേഷിക്കാരിയായ സഹോദരിക്കുവേണ്ടി ജീവിതം മാറ്റിവെച്ച റുഖിയ, അവസാന ശ്രമത്തില്‍ 42-ാമത്തെ വയസ്സിലാണ് പ്രതിസന്ധികള്‍ മറികടന്ന് 2020ല്‍ നടന്ന പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി 437-ാമത്തെ റാങ്ക് കരസ്ഥമാക്കിയത്. ഒരൊഴിവ് കൂടി പി.എസ്.സിയില്‍ എത്തിയാല്‍ നിയമനം ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു റുഖിയ. 2024-25 അക്കാദമിക വര്‍ഷ ത്തിലെ തസ്തിക നിര്‍ണയ പ്രകാരം 2025 മേയ് 29നാണ് മലപ്പുറം ജില്ലയൊഴികെയുള്ള ജില്ലകളില്‍ അധികതസ്തികകള്‍ അനുവദിക്കുന്നത്.

ജൂണ്‍ ആറിന് 14 ജില്ലകളിലെയും അധികതസ്തികകള്‍ ഉള്‍പ്പെടെ ഒഴിവുകളുടെ നിയമാനുസൃത വിഹിതം പി.എസ്.സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍നിന്ന് ഉത്തരവ് നല്‍കിയിരുന്നു. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം ജൂണ്‍ 28നാണ് അധിക തസ്തിക കളുടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ 33 അധിക തസ്തികകള്‍ ആണ് അംഗീകരിച്ചത്. ഇതില്‍ നിന്ന് (75 ശതമാനം) നിയമാനുസൃത വിഹിതമായ 24 ഒഴിവുകള്‍ നേരിട്ടുള്ള നിയമനത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു. ജൂണ്‍ 29ന് തന്നെ ഈ ഒഴിവുകള്‍ മലപ്പുറം ഡി.ഡി.ഇക്ക് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നുവെങ്കിലും ഇത് ചെയ്തില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

പി.എസ്.സിയിലേക്ക് ഇവ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ജൂലൈ ആദ്യ വാരത്തില്‍ തന്നെ റുഖിയക്ക് ഉള്‍പ്പെടെ നിയമന ശിപാര്‍ശ ലഭിക്കുമായിരുന്നു. ഇവിടെ ഒരു ഒഴിവുമില്ലെന്നും മുകളില്‍നിന്നും തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുകയുള്ളുവെന്നുമാണ് അധികൃതര്‍ പറഞ്ഞത്. ദീര്‍ഘകാലത്തെ കഠിനപരിശ്ര മത്തിന്റെ ഫലമായിട്ടു ലഭിച്ചതാണ് ഈ മികച്ച റാങ്ക് എന്നും അ വസാന നിമിഷം എല്ലാം നഷ്ടമായെന്നും റുഖിയ നിറകണ്ണുകളോടെ പറഞ്ഞു. ഇനിയൊരു പി.എസ്.സി പരീക്ഷക്ക് അവസരമില്ലാത്ത ഈ പ്രായത്തില്‍ ഇനി എന്തു ചെയ്യുമെന്നറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

….