“മുസ്ലീം സമം മുസ്ലീം ലീഗ് എന്ന് വന്നതോടെയാണ്, ഹിന്ദു സമം ബിജെപി എന്ന ചിന്ത ഉണ്ടായത്”; വിവാദ പ്രസംഗവുമായി പി. സരിൻ

0
82

പാലക്കാട്: മുസ്ലീം ലീഗിന് എതിരെ വിവാദ പ്രസംഗവുമായി സിപിഐഎം നേതാവ് പി. സരിൻ. പാലക്കാട് ആർഎസ്എസ് വളരാൻ കാരണം മുസ്ലീം ലീഗാണ്. മുസ്ലീം സമം മുസ്ലീം ലീഗ് എന്ന് പ്രചരണം വന്നതോടെയാണ്, നാട്ടിൽ ഹിന്ദു സമം ബിജെപി എന്ന ചിന്ത ഉണ്ടായത്. മുസ്ലീം ലീഗിന് വോട്ട് ചെയ്യുന്നത് ആർഎസ്എസിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും പി. സരിൻ പറഞ്ഞു.

ദേവസ്വം ഭരണത്തിൽ നടക്കുന്നത് കെട്ടകാര്യങ്ങൾ, ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെട്ട ഗൂഢസംഘം വിളയാടുന്നു: വെള്ളാപ്പള്ളി നടേശൻ
ബിജെപികാർക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നത്. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സരിൻ്റെ പ്രസംഗം.