“ഓണനിലാവ് 2025” — ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമായി ജുബൈൽ മലയാളി സമാജത്തിന്റെ ഓണാഘോഷം

0
68
  • ഓണാഘോഷം ആസ്വദിച്ച് സഊദി പൗരന്മാരുടെ സാന്നിധ്യം ശ്രദ്ധേയമായി

ജുബൈൽ: ജുബൈൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷിക ഓണാഘോഷം “ഓണനിലാവ് 2025” പ്രവാസി മലയാളികളുടെ ഐക്യവും ഉത്സവാത്മകതയും നിറഞ്ഞ മഹോത്സവമായി. വെള്ളിയാഴ്ച നടന്ന ഈ വൻ പരിപാടിയിൽ നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കുചേർന്ന് നാട്ടിലെ ഓണത്തിന്റെ ആത്മാവ് ജുബൈലിൽ പുനരാവിഷ്കരിച്ചു.

പുതുമയും തനതായ വൈഭവവും ചേർന്ന കലാ-സാംസ്കാരിക പരിപാടികൾ, പായസ മത്സരം, വടംവലി, ഓണ ഗെയിംസ്, തിരുവാതിര തുടങ്ങിയ ഇനങ്ങൾ ആഘോഷത്തിന് ചാരുത പകർന്നു. ഇരുനൂറിലധികം കലാകാരന്മാരുടെയും കലാകാരികളുടെയും സജീവ പങ്കാളിത്തം ഈ പരിപാടിയെ അപൂർവമാക്കി.

പ്രസിഡന്റ് തോമസ് മാത്യു മാമൂടാൻ ഉദ്ഘാടനം ചെയ്ത പായസ മത്സരം ഈസ്റ്റേൺ പ്രൊവിൻസിലെ പ്രശസ്ത രുചിപ്രേമികളുടെ പങ്കാളിത്തത്താൽ ആവേശകരമായി. ആശ ബൈജു, ബിബി രാജേഷ്, മുഹമ്മദ് കുട്ടി മാവൂർ, ജഹാൻ ബാസം എന്നിവരായിരുന്നു വിധികർത്താക്കൾ. ഒന്നാം സ്ഥാനം ഐഷ ഷാഹിൻ, രണ്ടാം സ്ഥാനം ഈസ അൻ, മൂന്നാം സ്ഥാനം റുക്സാന സമീർ, സ്പെഷ്യൽ ജൂറി അവാർഡ് ആഫ്സാന റഹീം എന്നിങ്ങനെയാണ് വിജയികൾ.

വടംവലി മത്സരം ഷൈല കുമാറും രഞ്ജിത്തും ചേർന്ന് ഏകോപിപ്പിച്ചു. ഓണ ഗെയിംസ് വിഭാഗത്തിന് നിസാർ ഇബ്രാഹിം, ഷഫീഖ് താനൂർ എന്നിവർ നേതൃത്വം നൽകി. വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം രഞ്ജിത്ത് & ടീം  രണ്ടാം സമ്മാനം മാത്യു & ടീം എന്നിവർ പങ്കിട്ടു.

നൃത്ത അധ്യാപികയായ ശ്രീ ശാലിനി ദീപേഷിൻ്റെയും സിനി സന്തോഷിൻ്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിര പ്രവാസിസമൂഹത്തിന് ഗൃഹാതുരത്ത്വമുണർത്തുന്ന വേറിട്ട അനുഭൂതിയായി. നീതു രാജേഷും ടീമും ചേർന്നുണ്ടാക്കിയ പൂക്കളം ഓണനിലാവിന് തിരുമുറ്റമൊരുക്കി.

ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. മുബാറക് ഷാജഹാനും ഡോ. നവ്യ വിനോദ് എന്നിവർ നയിച്ച നാടൻ കലാപരിപാടികൾ പ്രേക്ഷകരെ ആകർഷിച്ചു. മലയാളി സ്ത്രീകളുടെ തിരുവാതിര “ഓണനിലാവ് 2025”-ന്റെ മുഖ്യ ആകർഷണമായി മാറി.

സഊദി അതിഥികളായ അഹമ്മദ് സൈദ്, ഫഹദ് അൽ ഒഥൈബി, അബു ഫർറാജ്, അബു സൈഫ്, മൻസൂർ അൽ ഒഥൈബി എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ സോഫിയ ഷാജഹാൻ (ഈസ്റ്റേൺ റീജിയണൽ എഴുത്തുകാരി), ഷനീബ് അബുബക്കർ, ഷാജഹാൻ (ദമാം മലയാളി സമാജം), സലീം ആലപ്പുഴ, ജയൻ താച്ചൻമ്പാറ, അഷറഫ് മുവാറ്റുപുഴ, ശിഹാബ് മാങ്ങാടൻ, വിനോദ് (ഇറം ഗ്രൂപ്പ്‌), മൂസ അറക്കൽ, സജീർ (കിംസ്), ഷിനോജ്, നിതിൻ പവി (ബദർ ഹോസ്പിറ്റൽ), ഗിരീഷ്, അഷറഫ് നിലമേൽ, കോയ താനൂർ, ഹാരിസ്, റിയാസ് N.P, ഫാറൂഖ്, ജാഫർ താനൂർ, അനിൽ കണ്ണൂർ, അൻഷാദ് ആദം, അബ്ദുൽ ഗഫൂർ, ഹാസിഫ്, ബാദുഷ (MES), സജിത്ത്, താജുദീൻ, റോബിൻ, അഖിൽ (Rix), കരീം മുവാറ്റുപുഴ എന്നിവർ സജീവമായി പങ്കാളികളായി.

മലയാളി സമാജം ലേഡീസ് വിംഗ് അംഗങ്ങളായ ആശ ബൈജു, ഡോ. നവ്യ വിനോദ്, ബിബി രാജേഷ്, സൂണ അരുൺ, നീതു, സിനി സന്തോഷ്, നീനു സാംസൺ, അന്നമ്മ സൂരജ്, ജസീന ഷഫീഖ്, ജയശ്രീ ഗിരീഷ് എന്നിവർ പരിപാടിക്ക് വിശിഷ്ടമായ പിന്തുണ നൽകി.

പ്രസിഡന്റ് തോമസ് മാത്യു മാമൂടാൻ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, പ്രോഗ്രാം കൺവീനർ നിസാർ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. ട്രഷറർ സന്തോഷ് ചക്കിങ്കൽ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും, സഹപ്രവർത്തകർക്കും, വോളന്റിയർമാർക്കും, സ്പോൺസർമാർക്കും ഹൃദയപൂർവ്വം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.