‘ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ല’; ഇസ്റാഇലിനെ വെറുപ്പിക്കാതെ ഇൻഫാന്റിനോ

0
70

സൂറിച്ച്: ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ലെന്നും മാനുഷിക മൂല്യങ്ങളിൽ ശ്രദ്ധചെലുത്തി ലോകത്തൊട്ടാകെ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ.ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിന്റെ ഫുട്ബാൾ ടീമുകളെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പ്രതികരണം.

സമാധാന സന്ദേശമുയർത്തിപ്പിടിച്ച് പ്രവർത്തിക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്നും ഫുട്‌ബോൾ എന്ന വികാരത്തിൽ വിഭജിച്ച് നിൽക്കുന്നവരെ ഐക്യപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേലിന്റെ പേര് പരാമർശിക്കാതെയായിരുന്നു പ്രസ്താവന എന്നതും പ്രധാനമാണ്.

ഇസ്രായേലിന്റെ ദേശീയ ടീമിനെയും വിവിധ ലീഗുകളിൽ കളിക്കുന്ന ക്ലബുകളെയും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അടുത്തയാഴ്ച ഇസ്രായേൽ കളിക്കാനിരിക്കുകയാണ്.