സ്വര്‍ണവില ഇന്നും റെക്കോര്‍ഡ്തകര്‍ത്തു. സര്‍വ്വകാല റെക്കോര്‍ഡിട്ടാണ് ഇന്നും സ്വര്‍ണക്കുതിപ്പ്. 86,000 കടന്നിരിക്കുകയാണ് ഇന്ന്പവന്‍ വില. 86,760 ആണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവി ല വര്‍ധിച്ചത്. ആഗോള വി പണിയിലെ വി ല വര്‍ധനവ്തന്നെയാണ് ആഭ്യന്തര വി പണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവി പണിയില്‍ ഇന്ന് ഒരു ഔൺസ് സ്വർണ്ണത്തിനു 3864 ഡോളറാണ് വില. ഈമാസംആദ്യത്തില്‍ 77,640 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. ഈമാസം മാത്രം 9,120 രൂപയുടെ വര്‍ധനയാണ് പവന് സ്വര്‍ണത്തിന്ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ വില അറിയാം
22 കാരറ്റ് സ്വര്‍ണം കേരളത്തില്‍ ഇന്ന്ഒരു ഗ്രാമിന്കൂടിയിരിക്കുന്നത് 130 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 10845 രൂപയില്‍ എത്തി. ഇന്നലെ 10715 രൂപയായിരുന്നു ഗ്രാമിന്റെ വില. ഇന്നലെയും ഇന്നുമായി മാത്രം 260 രൂപയാണ്ഗ്രാം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്. സമീപകാലത്ത്ഗ്രാം സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇത്. പവന്‍ വിലയിലും ഇതിന് ആനുപാതികമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ഈആഴ്ച തന്നെ പവന്‍ സ്വര്‍ണത്തിന് 90000 രൂപ മറികടക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ കാരറ്റുകള്‍ക്ക് ഇന്നത്തെ വില
24 കാരറ്റ് ഗ്രാം 142 രൂപ കൂടി 11,831
പവന് 1,136 രൂപ കൂടി 94,648
22 കാരറ്റ് ഗ്രാം 130 രൂപ കൂടി 10,845
പവന് 1,040 രൂപ കൂടി 86,760
18 കാരറ്റ് ഗ്രാം 106 രൂപ കൂടി 8,873
പവന് 848 രൂപ കൂടി 70,984
ആഭരണമായി സ്വര്‍ണം വാങ്ങുന്നവരാണ് പെടുന്നത്. കാരണം ആഭരണം വാങ്ങുന്നവര്‍ക്ക് വിപണി വില മതിയാവില്ല. സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര. ഹാള്‍മാര്‍ക്കിംഗ്ചാര്‍ജ്, ജി.എസ്.ടി പണിക്കൂലി എന്നിവ കൂടി ആഭരണമായി വാങ്ങുന്ന സ്വര്‍ണത്തിന്കൊടുക്കണം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി യില്‍ വ്യത്യാസവും വരും. 3% മുതല്‍ 5% വരെയാണ് സാധാരണയായി പണിക്കൂലിയായി ഈടാക്കുക. ഇത്പ്രകാരം ഇന്നത്തെ വിലക്ക്ഒരു പവന്റെ ആഭരണം വാങ്ങിക്കാന്‍ ഏകദേശം 95000-96000 രൂപയെങ്കി ലും വരുമെന്നും വ്യാപാരികള്‍ പറയുന്നു.