ദമാം: കിഴക്കൻ സഊദിയിലെ അൽഖോബാറിൽ പ്രവാസിയായ പറമ്പിൽ പീടിക കല്ലുങ്ങൽ വീട്ടിൽ സാദിഖിന്റെ ഭാര്യ തബഷീറ തസ്നി 28 വയസ് നാട്ടിൽ വെച്ച് മരിച്ചു. മലപ്പുറം ഒലിപ്രംകടവ് നെടുമ്പുറത്തു (കാപ്പാട്) പുതുകുളങ്ങര മജീദ് – ചേളാരി ആയിഷ പരേക്കാട്ട് ദമ്പതികളുടെ മകളാണ്. മകൻ റംസി റമ്മാഹ് (8). നജ്മുൽ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്.
കഴിഞ്ഞ മെയിലാണ് യുവതി പ്രസവ ആവശ്യത്തിനായി നാട്ടിലേക്ക് പോയത്. അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരുന്നു. അസുഖ വിവരമറിഞ്ഞയുടൻ സാദിഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം ഖോബാറിലുണ്ടായിരുന്ന തബഷീറ തസ്നിക്ക് നിരവധി പരിചിതർ ദമാമിലുണ്ട്. ഇവരുടെ ആകസ്മിക വിയോഗം പ്രവാസി സുഹൃത്തുക്കളെ ദുഖത്തിലാഴ്ത്തി.