സഊദിയിൽ നിന്ന് നാടുകടത്തിയത് 13,702 പേരെ; നിയമലംഘകരെ സഹായിക്കുന്നവരെ കാത്തിരിക്കുന്നവർക്ക് കടുത്ത ശിക്ഷ

0
85

റിയാദ്: സഊദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 13,702 പേരെ നാടുകടത്തി. ഈ കാലയളവിൽ 18,421നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 10,552 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 3,852 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 4,017 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

നിയമലംഘർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘകരെ കുറിച്ച് മക്കയിലും റിയാദിലും കിഴക്കൻ പ്രവിശ്യയിലുമുള്ളവർ 911 നമ്പറിലും മറ്റു ഭാഗങ്ങളിലുള്ളവർ 999, 996 നമ്പറിലും അറിയിക്കണമെന്നും അഭ്യർഥിച്ചു.