ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: ബംഗ്ലദേശിൽ വംശീയ സംഘർഷം; 3 പേർ കൊല്ലപ്പെട്ടു

0
117

ധാക്ക: ബംഗ്ലദേശിലെ തെക്കുകിഴക്കൻ മേഖലകളിലുണ്ടായ വംശീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആദിവാസി ഗോത്രവിഭാഗക്കാരും ബംഗാളി സംസാരിക്കുന്ന കുടിയേറ്റ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അക്രമം നടന്നത്.

ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 

ഇരുവിഭാഗവും അക്രമാസക്തരായി പരസ്പരം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടുവെന്ന് താമസക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. ഇന്ത്യയും മ്യാൻമറും അതിർത്തി പങ്കിടുന്ന ചിറ്റഗോങ് കുന്നിൻ പ്രദേശങ്ങളിൽ ഒന്നായ ഖഗ്രാച്ചാരി ജില്ലയിൽ ചൊവ്വാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ടത്. തുടർന്നാണ് മേഖലയിൽ സംഘർഷം ഉണ്ടായത്.