വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണം, മുസ്‍ലിം വോട്ടർമാരെ വെട്ടിയെന്ന പരാതി; പ്രതികരിക്കാനാവില്ലെന്ന് കമ്മീഷൻ

0
30

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണത്തിൽ (എസ്.ഐ.ആർ) മുസ്‍ലിം വോട്ടർമാരെ വൻതോതിൽ നീക്കംചെയ്തുവെന്ന അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും, ആക്‌ടിവിസ്റ്റായ യോഗേന്ദ്ര യാദവും ആരോപിച്ചത് പേരുകൾ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണെന്നും അതിന്റെ ആധികാരികതയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ.

വെട്ടിമാറ്റിയ 68.66 ലക്ഷം പേരിൽനിന്ന് ഒരു അപ്പീൽപോലും കിട്ടിയിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.

എസ്.ഐ.ആർ കൃത്യതയോടെയാണ് നിർവഹിച്ചത്. ആരോപണവുമായി രംഗത്തു വന്ന പാർട്ടികളും എൻ.ജി.ഒകളും പ്രക്രിയയുടെ വിശ്വാസ്യത തകർക്കുകയാണെന്ന് കമീഷൻ ആരോപിച്ചു. എസ്.ഐ.ആർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ തള്ളണമെന്ന് കമീഷൻ കോടതിയോട് അഭ്യർഥിച്ചു.