സഊദിയിൽ വൈദ്യുതാഘാതമേറ്റ് കോഴിക്കോട് സ്വദേശി മരണപ്പെട്ടു

0
143

കോഴിക്കോട്: സഊദിയിൽ ഖമീസ് മുശൈത്തിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ കാരശ്ശേരി സ്വദേശി മരിച്ചു. വലിയപറമ്പിൽ ഗോശാലക്കൽ മുഹമ്മദ് അലി (36)ആണ് മരിച്ചത്.

വൈദ്യുതാഘാതം ഏറ്റതാണ് മരണകാര ണമെന്നാണ് വിവരം. കക്കാട് ഗോശാലക്കൽ അബ്ദുറഹിമാന്റെയും ആയിശയുടെയും മകനാണ്. രിസാല സ്റ്റഡി സർക്കിൾ സജീവ പ്രവർത്ത കനും ഐ.സി.എഫ് ഖമീസ് സെൻട്രൽ കമ്മറ്റി കാബിനറ്റ് അംഗവുമായിരു ന്നു.

ഭാര്യ: ജുമാന. മകൾ: അദീബ. സഹോദരങ്ങൾ: ഉബൈദുല്ല, സുബൈർ, അബ്ദുല്ലത്തീഫ്, അഷ്റഫ്, ബുഷ്റ. ഖബറടക്കം സഊദിയിൽ നടക്കും.