കേരള ആർടിസിയുടെ നിർമാണം പൂർത്തിയായ പുത്തൻ ബസ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട്ടിലെ ഹൊസൂരിൽ അപകടത്തിൽപെട്ടു. ലോറിക്ക് പിന്നിലിടിച്ച ബസിന് പിന്നിൽ മറ്റൊരു ലോറി കൂടി ഇടിക്കുകയായിരുന്നു. ഇരുവശങ്ങളും തകർന്നു. ബെംഗളൂരുവിലെ ബോഡി യൂണിറ്റിൽ നിർമിച്ച എസി സ്ലീപ്പർ ബസാണ് ഇന്നലെ രാത്രി അപകടത്തിൽപെട്ടത്. ഡ്രൈവർക്ക് പരുക്കില്ല. തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പൊയിലേക്ക് കൊണ്ടുവരികയായിരുന്നു ബസ്.
അശോക് ലെയ്‌ലാന്‍ഡിന്റെ 13.5 മീറ്റര്‍ നീളമുള്ള ഗരുഡ് ഷാസിയിലുള്ള സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ഒരുങ്ങിയിരിക്കുന്നത് പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ്.കെഎസ്ആര്‍ടിസിക്കായി ആകെ 143 പുതിയ ബസുകളാണ് വാങ്ങിയിരുന്നത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍, ഓര്‍ഡിനറി എന്നിങ്ങനെയുള്ള സര്‍വീസുകള്‍ക്കായാണ് ഇവ എത്തുന്നത്. ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ എന്നീ വാഹന നിര്‍മാതാക്കളുടെ ബസുകള്‍ക്കൊപ്പം അന്തര്‍ സംസ്ഥാന പാതകളില്‍ സര്‍വീസ് നടത്തുന്നതിനായി വോള്‍വോയുടെ ആഡംബര മള്‍ട്ടി ആക്‌സില്‍ മോഡലായ 9600 സീറ്റര്‍ മോഡലും കെഎസ്ആര്‍ടിസിക്കായി എത്തിയിരുന്നു.