പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ

0
128

പതിനേഴുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45കാരിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂരിലെ ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നു പറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി.

പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടർന്ന് പോക്സോ ചുമത്തിയാണ് അറസ്റ്റ്.