അംഗൻവാടി ടീച്ചർ കുട്ടിയെ മർദിച്ചതായി പരാതി: അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

0
82

തിരുവനന്തപുരം: അംഗൻവാടി ടീച്ചർ കുട്ടിയെ മർദിച്ചതായി പരാതി. മാറനല്ലൂർ പറമ്പിക്കോണം അംഗൻവാടിയിലെ ടീച്ചർ പുഷ്പകലയാണ് രണ്ടരവയസുകാരനെ മർദിച്ചത്. അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

പ്രവീൺ-നാൻസി ദമ്പതികളുടെ മകനാണ് മർദനമേറ്റത്. കുട്ടിയുടെ മുഖത്ത് പാടകുളുണ്ട്. കുട്ടിയെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.