അശ്ലീലവീഡിയോ പ്രചരിച്ചു, തായ് യുവതിക്ക് സൗന്ദര്യറാണി പട്ടം നഷ്ടമായി

0
126

ബാങ്കോക്ക്: അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ തായ്‌ലാന്‍ഡിലെ സൗന്ദര്യമത്സരത്തില്‍ വിജയിയായ യുവതിക്ക് കിരീടം നഷ്ടമായി. ‘മിസ് ഗ്രാന്‍ഡ് പ്രച്യാപ് ഖിരി ഖാന്‍ 2026’ ആയി തിരഞ്ഞെടുക്കപ്പെട്ട സുഫാന്നെ നോയിനോങ്‌തോങ്ങില്‍നിന്നാണ് സംഘാടകര്‍ സൗന്ദര്യറാണി കിരീടം തിരിച്ചെടുത്തത്.

‘ബേബി’ എന്നറിയപ്പെടുന്ന സുഫാന്നെയുടെ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് നടപടി. സൗന്ദര്യറാണി പട്ടം റദ്ദാക്കിയതോടെ മിസ് ഗ്രാന്‍ഡ് തായ്‌ലാന്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ഇവര്‍ക്ക് നഷ്ടമായി.

മിസ് ഗ്രാന്‍ഡ് പ്രച്യാപ് ഖിരിഖാന്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി ഒരുദിവസത്തിന് ശേഷമാണ് 27-കാരിയായ സുഫാന്നെയ്ക്ക് സൗന്ദര്യറാണി പട്ടം നഷ്ടമായത്. മത്സരത്തിന് പിന്നാലെ യുവതിയുടെ വിവിധ അശ്ലീലവീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. യുവതി സെക്‌സ് ടോയ് ഉപയോഗിക്കുന്നതിന്റെയും ഇ-സിഗരറ്റ് വലിക്കുന്നതിന്റെയും അടിവസ്ത്രം ധരിച്ച് നൃത്തംചെയ്യുന്നതിന്റെയും വീഡിയോകളാണ് പുറത്തുവന്നത്. ഇതോടെയാണ് സംഘാടകര്‍ ഇവരുടെ സൗന്ദര്യറാണി പട്ടം റദ്ദാക്കിയത്.

സൗന്ദര്യമത്സരത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത പ്രവൃത്തികളാണ് യുവതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് അധികൃതരുടെ പ്രതികരണം. മത്സരാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അടിസ്ഥാനതത്ത്വങ്ങള്‍ക്കും വിരുദ്ധമായതാണ് യുവതിയുടെ പ്രവൃത്തികളെന്നും അതിനാലാണ് സൗന്ദര്യറാണി പട്ടം റദ്ദാക്കിയതെന്നും സംഘാടകര്‍ വിശദീകരിച്ചു.

അതേസമയം, സംഭവത്തില്‍ സംഘാടകരോടും തന്നെ പിന്തുണച്ചവരോടും യുവതി ക്ഷമാപണം നടത്തി. പ്രചരിക്കുന്ന വീഡിയോകളും ഫോട്ടോഷൂട്ട് ദൃശ്യങ്ങളും പഴയതാണെന്നും ഇവര്‍ സമ്മതിച്ചു. കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധി കാരണമാണ് ഓണ്‍ലിഫാന്‍സ് പേജ് ആരംഭിച്ചതെന്നും കിടപ്പിലായിരുന്ന അമ്മയുടെ ചികിത്സയ്ക്കായാണ് ഇത് ചെയ്തതെന്നും യുവതി പറഞ്ഞു. ചില ഓണ്‍ലൈന്‍ ചൂതാട്ട വെബ്‌സൈറ്റുകള്‍ തന്റെ അനുവാദമില്ലാതെയാണ് ഇത്തരം വീഡിയോകള്‍ ഉപയോഗിച്ചതെന്നും ഇതിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.