95-ാമത് സഊദി നാഷണൽ ഡേ ആഘോഷം നടത്തി ജുബൈൽ മലയാളി സമാജം
ജുബൈൽ: സഊദി അറേബ്യയുടെ 95-ാമത് നാഷണൽ ഡേ ജുബൈൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സെപ്റ്റംബർ 23-ന് രാവിലെ 10 മണിക്ക്, ജുബൈൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷചടങ്ങിൽ നിരവധി പേർ പങ്കാളികളായി. ദേശീയഗാനമാലപനയോടെ പരിപാടിക്ക് ഉജ്ജ്വല തുടക്കമായി. നാഷണൽ ഡേ സ്പെഷ്യൽ കേക്ക് മുറിക്കലിന് നെസ്റ്റോ മാനേജ്മെന്റ്, ജുബൈൽ മലയാളി സമാജം ഭാരവാഹികൾ, വനിതാ വിംഗ് പ്രതിനിധികൾ സംയുക്തമായി നിർവഹിച്ചു.
ജുബൈൽ മലയാളി സമാജം ഭാരവാഹികൾ, വനിതാ വിംഗ് പ്രതിനിധികളായ ആശ ബൈജു, ഡോ: നവ്യ വിനോദ്, ധന്യ ഫെബിൻ, ബിബി രാജേഷ്, വാഹിദ ഫാറൂഖ്, സോണിയ മോറിസ് എന്നിവരും പ്രമുഖ പൊതുപ്രവർത്തകരായ സലീം ആലപ്പുഴ, സൈഫ്, ജയൻ തച്ചമ്പാറ, തോമസ് മാത്യു മാമൂടാൻ, ബൈജു അഞ്ചൽ, നൗഷാദ് പികെ, നിസ്സാം യാഖൂബ്, വിനോദ് (ഇറം ഗ്രൂപ്പ്), അജ്മൽ സാബു, മുബാറക്, ഷാജഹാൻ, ഫാറൂഖ്, നസ്സാറുദീൻ, കോയ താനൂർ, കുമാർ, ഗിരീഷ്, ഷഫീഖ് താനൂർ, രഞ്ജിത്, ജാഫർ താനൂർ, ഷംസുദീൻ, നാസ്സർ തുണ്ടിൽ, റഷീദ് കൊല്ലം, റഫീഖ്, ഹക്കീം പറളി എന്നിവരും പങ്കെടുത്തു.
പ്രസിഡന്റ്: തോമസ് മാത്യു മാമൂടാൻ, ജനറൽ സെക്രട്ടറി: ബൈജു അഞ്ചൽ, ട്രഷറർ: സന്തോഷ് എന്നിവർ നേതൃത്വം നൽകി. സഊദി അറേബ്യയിലെ സൗഹൃദപരമായ അന്തരീക്ഷത്തിനും, സഹവാസത്തിന് നല്‍കിയ സ്‌നേഹത്തിനും കടപ്പെട്ട മനസ്സോടെ ആഘോഷം ഒരു സൗഹൃദ വേദിയായി മാറി.