മുത്തച്ഛനെ കുത്തിക്കൊന്നു; പേരക്കുട്ടി കസ്റ്റഡിയില്‍

0
329

തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി (58) പേരക്കുട്ടിയുടെ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ പ്രതിയായ പേരക്കുട്ടി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലോട് സ്വദേശിയായ രാജേന്ദ്രന്‍ താമസിച്ചിരുന്ന കടയിൽ വെച്ച് വാക്കുതർക്കത്തിനിടെയാണ് കുത്തിയത്. ഇരുവരും തമ്മിൽ മുൻപും വഴക്കുകൾ ഉണ്ടായിട്ടുള്ളതായി പൊലീസ് പറയുന്നു. 

സന്ദീപിന്റെ മുത്തശ്ശി രണ്ടാം ഭർത്താവാണ് രാജേന്ദ്രൻ കാണി. ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സന്ദീപ് റൗഡി ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്നും പല കേസുകളിലും പ്രതിയാണെന്നും പൊലീസ് അറിയിച്ചു. രാജേന്ദ്രന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.