ബാഗ്പത്: ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ തിക്രി പട്ടണത്തിലാണ് സംഭവം. 29കാരിയായ തേജ് കുമാരിയാണ് മരിച്ചത്.
ഭർത്താവ് തന്നോട് സംസാരിക്കാത്തതിനെക്കുറിച്ചും കുട്ടികളെ സ്വകാര്യ സ്‌കൂളിൽ അയക്കാത്തതിനെച്ചൊല്ലിയും തേജ് കുമാരി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. 4 മാസം, രണ്ട് വയസ്, ഏഴ് വയസ് പ്രായമുള്ള കുഞ്ഞുങ്ങളെയാണ് യുവതി കൊലപ്പെടുത്തിയത്. മായയുടെ ഭർത്താവും ഡൽഹി ആസ്ഥാനമായുള്ള ടൂറിസ്റ്റ്-ബസ് ഓപ്പറേറ്ററുമായ വികാസ് കശ്യപ് സംഭവം നടക്കുമ്പോൾ പുറത്ത് ഒരു മരത്തണലിൽ ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അയൽക്കാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ ഒരു കട്ടിലിൽ കിടക്കുന്നതും മായയെ മരിച്ച നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.
…..