മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. സോഷ്യൽ മീഡിയയിൽ സജീവമായ ജസീല കഴിഞ്ഞ ദിവസം പങ്കുവെച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ച.
തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് ജസീല ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഡോൺ തോമസ് എന്നയാളാണ് തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമായി വന്നെന്നും ജസീല പറയുന്നു.
‘2024 ഡിസംബർ 31ന് ന്യൂയർ പാർട്ടിക്കുശേഷം ഡോൺ തോമസ് വിതയത്തിലും ഞാനും തമ്മിൽ ഒരു വാക്കു തർക്കം ഉണ്ടായി. അതിനിടെ, അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി. എന്റെ മുഖത്ത് വള ചേർത്ത് വെച്ച് പലതവണ ഇടിച്ചു. മുഖം മുറഞ്ഞു, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പക്ഷെ പിന്നീട് അയാൾ എന്നെ ആശുപത്രിയിൽ എത്തിച്ചു. ഞാൻ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ ഞാൻ പരാതി നൽകി. കേസ് ഇപ്പോൾ നടക്കുകയാണ്’, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജസീല കുറിച്ചു.