റോഡരികിൽ ഉറങ്ങിയ രണ്ടുവയസ്സുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം

0
164

മുംബൈ: റോഡരികിൽ ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരി കാറിടിച്ച് മരിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. 

മുംബൈയിലെ കാലാചൗക്കി മേഖലയിലാണ് സംഭവം. ലാൽബാഗ്ച രാജ ഗണപതി ക്ഷേത്രത്തിനു സമീപം റോഡരികിൽ ഉറങ്ങുകയായിരുന്നു ചന്ദ്ര വജാന്ദാർ എന്ന രണ്ടുവയസുകാരിയും സഹോദരൻ 11 വയസുള്ള ഷൈലു വജാന്ദാറും.

അമിത വേഗത്തിലെത്തിയ വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്ര മരിക്കുകയായിരുന്നു. വാഹനമോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.