ജിദ്ദ- സഊദിയിലെ ജിദ്ദയിൽ മലയാളി പ്രവാസിയുടെ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹോദരി- അയ ഫാത്തിമ. മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ മരണാനന്തര നടപടിക്രമങ്ങൾക്ക് രംഗത്തുണ്ട്.