തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ചത് തെറ്റെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ കെ സുധാകരന്‍. താനായിരുന്നുവെങ്കില്‍ ഇതു ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് മര്‍ദനത്തിന് ഇരയായ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിനെതിരായാണ് കെ സുധാകരന്റെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. പുതിയ അധ്യക്ഷന്‍ വരാത്തത് പോരായ്മയാണ്. കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.