ചെങ്കുത്തായ മല കയറി സഊദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ, വീഡിയോ വൈറൽ

0
6

റിയാദ്: സഊദി രാജകുമാരനും അറബ് ലോകത്തെ കോടീശ്വരനുമായ അൽവലീദ് ബിൻ തലാൽ രാജകുമാരൻ ഒരു പർവതശിഖരത്തിൽ കയറുന്ന വീഡിയോ അറബ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. തന്റെ കൂട്ടാളികൾക്കൊപ്പമാണ് ചെങ്കുത്തയതും പാറകളും കൽക്കൂട്ടങ്ങളും ഉള്ള മല അദ്ദേഹം കീഴടക്കുന്നത്.

രാജ്യത്തിന്റെ ഒരു പ്രദേശത്തുള്ള ഒരു പർവതശിഖരത്തിൽ രാജകുമാരൻ അൽവലീദ് ബിൻ തലാൽ കയറുന്ന നിമിഷം രേഖപ്പെടുത്തിയ ഒരു വീഡിയോ ക്ലിപ്പ് അറബ് അറബിമൾക്കിടയിൽ വൈറലായി. യാത്രയ്ക്കിടെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിരവധി ആളുകൾക്കൊപ്പം അൽവലീദ് ബിൻ തലാൽ മലമുകളിലേക്ക് നടക്കുന്നത് വീഡിയോയിൽ കാണാനാകും.

യാത്രയിൽ തന്റെ കൂട്ടാളികൾക്കൊപ്പം അൽവലീദ് ബിൻ തലാൽ മുന്നോട്ട് നടന്നു, മലയുടെ മുകളിൽ ബർമുഡ മാത്രം ധരിച്ച നിലയിലാണ് അദ്ദേഹം മറ്റുള്ളവർക്കൊപ്പം മല കയറുന്നത്. അറബ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ വീഡിയോ കാണാം.