ലാൻഡ് ചെയ്യാൻ ശ്രമിച്ചത് ഒരേസമയം; വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

0
14

കോളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിച്ച് ചെറുവിമാനങ്ങൾ കത്തിയമർന്നു. അമേരിക്കയിലെ ഫോർട്ട് മോഗൻ മുൻസിപ്പൽ വിമാനത്തിൽ രണ്ട് ചെറുവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ​പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സെസ്ന 172 വിമാനവും എക്‌സ്‌ട്രാ ഫ്ലഗ്‌സെഗ്ബൗ ഇഎ300 വിമാനവുമാണ് കൂട്ടിയിടിച്ചത്. രണ്ട് പേർ വീതമാണ് ഓരോ വിമാനത്തിലുണ്ടായിരുന്നതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിന് പുറത്തിറങ്ങാൻ സാധിക്കാതെ പോയ ആളാണ് അപകടത്തിൽ മരിച്ചത്.

ഇരു വിമാനങ്ങളും കത്തിനശിച്ച നിലയിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എക്‌സ്‌ട്രാ ഫ്ലഗ്‌സെഗ്ബൗ ഇഎ300 വിമാനത്തിലുണ്ടായിരുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റ് ബോർഡും ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.